Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Haul

അ​റ​ബി​ക്ക​ട​ലി​ലെ 3,000 കോ​ടി​യു​ടെ ല​ഹ​രി​വേ​ട്ട; അ​ഞ്ച് പാ​കി​സ്താ​നി​ക​ൾ പി​ടി​യി​ൽ

മും​ബൈ: ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ബോ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ അ​വി​ടെ ഇ​റ​ക്കി പ​ഞ്ചാ​ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത അ​ഞ്ച് പാ​കി​സ്താ​നി​ക​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

‘ആ​സാ​ദ്' എ​ന്ന ഇ​റാ​നി​യ​ൻ ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന പെ​ഷ​വാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് ബ​ലോ​ച്ചി, ഷാ​ക്കി​റു​ള്ള, ഫ​രീ​ദു​ള​ള, അ​ഹ​മ്മ​ദ് ഖാ​ൻ, വാ​ഹി​ദു​ള്ള ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും ഗു​ജ​റാ​ത്ത് എ​ടി​എ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ണ്ട് ആ​ഴ്ച നീ​ണ്ട ഓ​പ്പ​റേ​ഷ​നി​ൽ 3,000 കോ​ടി​യി​ല​ധി​കം രൂ​പ മൂ​ല്യ​മു​ള്ള 526 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മി​നും ഹെ​റോ​യി​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​റാ​നി​ലെ കൊ​ണാ​ർ​ക് തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് പാ​കി​സ്താ​നി​ലെ ഗ്വാ​ഡ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് മ​റ്റൊ​രു ബോ​ട്ടി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് തീ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യ​തി​നാ​ൽ ത​മി​ഴ്‌​നാ​ട് വ​ഴി പ​ഞ്ചാ​ബി​ലെ​ത്തി​ച്ച് ഒ​രു നൈ​ജീ​രി​യ​ൻ ഇ​ട​നി​ല​ക്കാ​ര​ന് കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി. ന​ടു​ക്ക​ട​ലി​ൽ​വെ​ച്ച് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള മ​റ്റൊ​രു ബോ​ർ​ട്ടി​ലേ​ക്ക് ല​ഹ​രി മാ​റ്റാ​നാ​യി​രു​ന്നു നീ​ക്കം.

ബോ​ട്ടി​ൽ​നി​ന്ന് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​മാ​യ സ്റ്റാ​ർ​ലി​ങ്ക് ഉ​പ​ക​ര​ണം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ല​ഹ​രി​യു​ടെ പ​ണം മു​ൻ​കൂ​ട്ടി ഹ​വാ​ല വ​ഴി കൈ​മാ​റി​യ​താ​യി സൂ​ച​ന​യു​ണ്ട്. ബോ​ട്ടി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ർ​മി​ച്ച പ്ര​ത്യേ​ക അ​റ​യി​ലാ​ണ് ചാ​ക്കു​ക​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ക്ക​ട​ത്തു​കാ​ര​നാ​യ ഹാ​ജി സ​ലീ​മി​ന്‍റെ ശൃം​ഖ​ല​യു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ മി​ക​ച്ച ഏ​കോ​പ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് വി​ജ​യ​ക​ര​മാ​യ ഓ​പ്പ​റേ​ഷ​നെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up